പുത്തനത്താണി: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം പൗരത്വ ഭേദഗതി ബില്ലിൽ കേന്ദ്ര സർക്കാർ നയത്തിനെതിരെ ഡിവൈഎഫ്ഐ കുറുമ്പത്തൂർ മേഖലാ കമ്മിറ്റി പുത്തനത്താണി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ബില്ലിലെ മാനുഷിക നീതി വിവേചനത്തിനെതിരെ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങൾ നരേന്ദ്രമോദിയുടെയും അമിത് ഷാ യുടെയും കോലങ്ങൾ കത്തിച്ച് അതിലേക്ക് പൗരത്വ ഭേദഗതി ബിൽ അഗ്നിക്കിരയാക്കി കൊണ്ട് പ്രതിഷേധിച്ചു.
ഡിവൈഎഫ്ഐ കുറുമ്പത്തൂർ മേഖല സെക്രട്ടറി ആബിദ്, പ്രസിഡൻറ് മുഹമ്മദ് ബിഷിർ അരീക്കാടൻ, ട്രഷറർ വിജീഷ്, മേഖലാ കമ്മിറ്റി അംഗങ്ങളായ ഷഫീഖ് മോൻ, ഹബീബ് റഹ്മാൻ, ഫാരിസ് നെല്ലിശ്ശേരി, ഷിജിൽ, ഫാസിൽ, സാബിർ, ശ്രീജിത്ത്, ജിഷ്ണു, മുനീർ, ഫസലു, സിറാജ് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി. പ്രതിഷേധ പ്രകടനത്തിൽ ഡിവൈഎഫ്ഐ കുറുമ്പത്തൂർ മേഖലാ കമ്മിറ്റിയിലെ എല്ലാ യൂണിറ്റ് കമ്മിറ്റികളിൽ നിന്നും പങ്കാളിത്തം ഉണ്ടായി.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



