നിലമ്പൂർ: മന്പാട് പഞ്ചായത്തിലെ പ്രളയബാധിതർക്കുള്ള ധനസഹായ വിതരണം വൈകുന്നതിൽ പ്രതിഷേധിച്ചും പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും യൂത്ത് കോണ്ഗ്രസ് മന്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുള്ളിപ്പാടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. വണ്ടൂർ എംഎൽഎ എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കവളപ്പാറ കഴിഞ്ഞാൽ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് മന്പാട് പഞ്ചായത്തിലാണ്. 1500 ഓളം വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങളടക്കം നശിച്ചു. 80 വീടുകൾ പൂർണമായും നശിച്ചു. എന്നാൽ അടിയന്തര സഹായമായ 10,000 രൂപ പോലും ഇതുവരെ പ്രളയബാധിർക്ക് നൽകിയിട്ടില്ലെന്നും എംഎൽഎ പറഞ്ഞു.
പ്രളയബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകുന്നില്ല. പ്രളയത്തിൽ മരിച്ചവരുടെ ബന്ധുക്കൾ ഉൾപ്പെടെ സമരത്തിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണ് കവളപ്പാറയിൽ ഉണ്ടായിരിക്കുന്നതെന്നും എംഎൽഎ പറഞ്ഞു. യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.പി.സബിൽ അധ്യക്ഷത വഹിച്ചു. കെ.ടി.അജ്മൽ മുഖ്യപ്രഭാഷണം നടത്തി.
മന്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്താർ മുഹമ്മദ്, കെ.സി.നസീം, പി.പി.റസാഖ്, മൂർഖൻ റഹീം എന്നിവർ പ്രസംഗിച്ചു. പന്താർ നസീം, പാലോളി നിഷാദ്, ഹാഷിദ് ഓടായിക്കൽ, മുനീർ മേപ്പാടം. ഷാഫി നടുവക്കാട്. സിദ്ദിഖ് കാന്പ്രത്ത് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
മാർച്ച് വില്ലേജ് ഓഫീസ് പരിസരത്ത് തടഞ്ഞെങ്കിലും വില്ലേജ് ഓഫീസിലേക്ക് കടക്കാൻ യുത്ത് കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ നീക്കം നേരിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



