തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറത്ത് രണ്ട സ്ത്രീകള്ക്കും കാസര്കോഡ് ഒരാള്ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 24 ആയി രോഗബാധിതര്. 12470 പേര് നിരീക്ഷണത്തിലാണ്. 1639 പേരുടെ ഫലം നെഗറ്റീവാണ്. ഇന്ന് 72 പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. അവലോകനയോഗത്തിനു ശേഷം വാര്ത്താസമ്മേളനത്തില് തീരുമാനങ്ങള് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കടുത്ത, നിയന്ത്രണങ്ങള് മൂലം സംസ്ഥാനത്തെ വിവിധ മേഖലകള് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതു-സ്വകാര്യ ഗതാഗത സംവിധാനങ്ങളെല്ലാം കടുത്ത നഷ്ടത്തിലാണ്. വ്യാപാര മേഖലയും വിനോദസഞ്ചാരമേഖലയും നിര്ജീവമാണ്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പോലും പ്രതിസന്ധി ബാധിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിങ്കളാഴ്ച സര്വകക്ഷി യോഗം ചേര്ന്നിരുന്നു. കൊറോണയെ നേരിടാന് എല്ലാവരും സജ്ജമാണ്. പ്രതിരോധപ്രവര്ത്തനത്തിന്റെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞു എന്നാണ് സര്ക്കാര് മനസ്സിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !