പെരിന്തല്‍മണ്ണ : മണ്ണെണ്ണ കുടിച്ചാല്‍ കൊവിഡ് 19 മാറുമെന്ന് പ്രചരിപ്പിച്ച വയോധികനെതിരേ പെരിന്തല്‍മണ്ണ പോലിസ് കേസെടുത്തു. പെരിന്തല്‍മണ്ണ നാരങ്ങാക്കുണ്ടിലെ റൊണാള്‍ഡ് ഡാനിയലി(64)നെതിരേയാണ് കേസെടുത്തത്. മണ്ണെണ്ണയുടെ മാഹാത്മ്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഇദ്ദേഹം കത്തയച്ചതിനെ തുടര്‍ന്നാണ് മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ നിദേശപ്രകാരം കേസെടുത്തത്.
നേരത്തേയും സമാനമായ നിരവധി കേസുകളില്‍ ഡാനിയല്‍ പ്രതിയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. മണ്ണെണ്ണ കൊവിഡിന് മരുന്നായി ഉപയോഗിക്കാമെന്നു വിവരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !