ജിദ്ദ : സൗദിയിൽ നിന്നും മടങ്ങാനാഗ്രഹിക്കുന്ന വിദേശികൾക്ക് രജിസ്റ്റർ ചെയ്യാനുള്ള ഓൺലൈൻ സംവിധാനമായ ഔദയിൽ ഇന്ത്യക്കാർക്കും രജിസ്റ്റർ ചെയ്യാനുള്ള നടപടിയായി . നേരത്തെ ഇന്ത്യക്കാർ തത്കാലം ഇതിൽ രജിസ്റ്റർ ചെയ്യേണ്ടെന്നായിരുന്നു സഊദി അധികൃതർ അറിയിച്ചിരുന്നത്. ഓണ്‍ലൈന്‍ സര്‍വീസ് ആയ അബ്ശിറില്‍ പ്രവേശിച്ച് ‘ഔദ’ സെക്ഷനിലൂടെയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇവിടെ ക്ലിക്ക് ചെയ്‌താൽ ലിങ്കിൽ പ്രവേശിക്കാനാകും. ഇഖാമ നമ്പര്‍, ജനനതിയ്യതി, മൊബൈല്‍ നമ്പര്‍, പുറപ്പെടുന്ന വിമാനത്താവളം, നാട്ടിലെ വിമാനത്താവളം എന്നീ വിവരങ്ങൾ ഇവിടെ സമർപ്പിക്കണം. ഇന്ത്യക്കാർക്ക് രജിസ്റ്റർ ചെയ്യാൻ അനുമതി ലഭിച്ചതോടെ ഇനി നാട്ടിലെത്താൻ വേണ്ടത് ഇന്ത്യൻ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അനുമതിയാണ്. തങ്ങളുടെ പൗരന്മാരെ സ്വീകരിക്കാനായി വിമാന സർവ്വീസ് അനുവദിക്കുകയാണ് ഇനി ഇന്ത്യൻ ഗവണ്മെന്റ് ചെയ്യേണ്ടത്. റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ്, ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ ഉൾപ്പെടെ എല്ലാ തരം വിസക്കാര്‍ക്കും ഔദയിൽ അപേക്ഷ നല്‍കാം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി പ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ചാണ് യാത്രക്ക് അനുമതി നല്‍കുക. അനുമതി ലഭിച്ചാല്‍ നാട്ടില്‍ പോകേണ്ട തിയ്യതിയും ടിക്കറ്റ് നമ്പറും ബുക്കിംഗ് വിവരവും മൊബൈലില്‍ അയച്ചുതരും. ശേഷം പോകുന്നയാള്‍ ഈ ടിക്കറ്റ് പണമടച്ച് എടുക്കുകയാണ് വേണ്ടത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !