പാർട്ടി നിലപാട് തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തന് ശേഷം
മത്സരിക്കാൻ ആഗ്രഹമില്ലന്ന മന്ത്രി ഡോ.കെ .ടി.ജലീലിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്നും പാർട്ടി നിലപാടുകൾ തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമാണ് എടുക്കാറുള്ളതെന്നും CPM ജില്ലാ സെക്രട്ടറി E.N. മോഹൻദാസ് മീഡിയ വിഷനോട് പറഞ്ഞു. ജലീലിന്റെ പ്രസ്താവന തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. അത്തരത്തിൽ ഒരു പ്രസ്താവന ഉണ്ടായിയെങ്കിൽ അത് വൃക്തി പരം ആകാനേ തരമുള്ളൂ. തെരെഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമാണ് പാർട്ടി ആരു മത്സരിക്കണം, മത്സരിക്കണ്ട എന്ന് തീരുമാനമെടുക്കുന്നത്. തെഞ്ഞെടുപിന് ഇനിയും ഒരു വർഷമുള്ളത് കൊണ്ട് അതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ് എല്ലാവരുടെയും ശ്രദ്ധയെന്നും ENമോഹൻദാസ് കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !