ജിദ്ദ: സൗദിയിൽ 1122 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. പുതുതായി 6 മരണം. ഇതോടെ മരണപെട്ടവരുടെ എണ്ണം 103 ആയി . ആകെ രോഗബാധിതർ 10484. ഇന്ന് 92 പേര്‍ രോഗമുക്തി നേടി . ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1490 ആയി ഉയർന്നു.മക്ക 402, റിയാദ് 200, ജിദ്ദ 186, മദീന 120, ദമാം 78, ഹുഫൂഫ് 63, ജുബൈല്‍ 39, തായിഫ് 16, അല്‍ഖോബാര്‍ 5, അബഹ 3, ബുറൈദ 3, നജ്‌റാന്‍ 3, അല്‍മദ്ദ 1, യാമ്പു 1, സുല്‍ഫി 1, ദര്‍ഇയ 1 എന്നിങ്ങനെയാണ് കണക്കുകൾ. റിയാദ്, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആരോഗ്യ മന്ത്രാലയത്തിന്‍രെ കോവിഡ് പരിശോധന തുടരുകയാണ്. താമസ കേന്ദ്രങ്ങളും ലേബര്‍ ക്യാമ്പുകളും കേന്ദ്രീകരിച്ചാണ് പരിശോധന. ആയിരക്കണക്കിന് പേരുടെ സാമ്പിളുകള്‍ ഇതിനകം ശേഖരിച്ചിട്ടുണ്ട്. തത്സമയ പരിശോധനക്കായി ആംബുലന്‍സുകളും മൊബൈല്‍ ലാബുകളും സംഘത്തിനൊപ്പമുണ്ട്. വ്യാപക പരിശോധന നടക്കുന്നതാണ് കേസുകള്‍ കുത്തനെ കൂടുന്നതിനും കാരണം. ഇത് കോവിഡ് പ്രതിരോധത്തിന് ഗുണം ചെയ്യും. റമദാനില്‍ ഉടനീളം നിലവിലെ നിബന്ധനകളും നിര്‍ദേശങ്ങളും പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. പുറത്തിറങ്ങിയാല്‍ രോഗ പ്രതിരോധം തടസ്സപ്പെടും. പൗരന്മാരുടേയും പ്രവാസികളുടേയും ക്ഷേമമാണ് ഭരണാധികാരികള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !