കോട്ടക്കൽ: എംബസികൾ വശമുള്ള കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഇന്ത്യക്കാരായ പ്രവാസികളുടെ ക്ഷേമത്തിന് വിനിയോഗിക്കാൻ നടപടികളുണ്ടാകണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.സർക്കാറിനോടാവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിഷയങ്ങൾ സൂചിപ്പിച്ച് മുഖ്യമന്ത്രിക്കും എം.പിമാർക്കും എം.എൽ.എ കത്ത് നൽകുകയും ചെയ്തു.വിവിധ രാഷ്ട്രങ്ങളിലുള്ള ഇന്ത്യൻ എംബസികളിൽ പാസ്പോർട്ട് പുതുക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പ്രവാസികളിൽ നിന്നും വിവിധ തരത്തിലുള്ള ചാർജ്ജുകൾ ഈടാക്കുന്നുണ്ട്. ഇങ്ങനെ പിരിച്ചെടുക്കുന്ന കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് എംബസികൾ വശം ഒട്ടേറെയുണ്ടാകും.
കോവിഡ് 19യുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ പ്രയാസമനുഭവിക്കുന്ന നമ്മുടെ രാജ്യത്ത് നിന്നുള്ള പ്രവാസികൾക്ക് അവിടുത്തെ ഭരണകൂടങ്ങൾ കെട്ടിടങ്ങൾ വാടക്കെടുത്തും മറ്റും ക്വാറൻ്റൈനും അനുബന്ധ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. വിദേശ രാഷ്ട്രങ്ങളിലുള്ള നമ്മുടെ രാജ്യക്കാരായ പ്രവാസികളുടെ താമസത്തിന് വേണ്ട മെച്ചപ്പെട്ടതും കൂടുതൽ സുരക്ഷിതവുമായ ക്വാറൻ്റൈൻ ക്യാമ്പുകൾ ഒരുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് അവിടുത്തെ ഭരണകൂടങ്ങളുമായി യോജിച്ച് പ്രവർത്തിക്കുന്നതിന് എംബസികൾ വശമുള്ള കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വിനിയോഗിക്കാവുന്നതാണ്.ഇതിനായി അനുമതി നൽകേണ്ടത് കേന്ദ്ര ഗവൺമെൻ്റാണ്.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എം.എൽ.എ കത്ത് നൽകിയത്.കഴിഞ്ഞ ദിവസം ഗ്ലോബൽ കെ.എം.സി .സി. സംഘടിപ്പിച്ച വീഡിയോ കോൺഫ്രൻസിൽ അബൂദാബിയിലെ കെ.എം.സി.സി.നേതാവ് എം.പി.എം റഷീദ് ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. കത്ത് തുടർ നടപടികൾക്കായി പ്രിൻസിപ്പൾ സെക്രട്ടറി നോർക്ക ഡിപ്പാർട്ട്മെൻറ്, സി.ഇ.ഒ നോർക്ക എന്നിവർക്ക് കൈമാറിയതായി മുഖ്യമന്ത്രി എം.എൽ.എക്ക് നൽകിയ മറുപടി സന്ദേശത്തിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !