തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ മൂന്നും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ക്ക് ടെസ്റ്റ് നെഗറ്റീവായി. കണ്ണൂര്‍ രണ്ട് പേര്‍ക്കും കാസര്‍കോട് രണ്ട് പേര്‍ക്കുമാണ് ഫലം നെഗറ്റീവായത്. കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വിവരങ്ങള്‍ അറിയിച്ചത്.
സംസ്ഥാനത്ത് ഇത് വരെ 485 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 123 പേരാണ് നിലവില്‍ ചികിത്സയില്‍. ഇതുവരെ 23980 സാമ്ബിളുകള്‍ പരിശോധിച്ചു. 23277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടിയവര്‍ എന്നിവരില്‍ നിന്ന് 885 സാമ്ബിളുകള്‍ ശേഖരിച്ചു. ഇതില്‍ 801 നെഗറ്റീവാണ്. ഇന്നലെ 3101 സാമ്ബിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചു. 2682 എണ്ണം നെഗറ്റീവാണ്. പോസിറ്റീവായത് മൂന്ന്. 391 റിസള്‍ട്ട് വരാനുണ്ട്. 25 സാമ്ബിളുകള്‍ പുനപരിശോധനക്ക് അയച്ചു. പോസിറ്റീവായവരെ കണ്ടെത്തി ആശുപത്രിയിലാക്കി.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് കാസര്‍കോട്, 175. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 89 പേരെ ചികിത്സിച്ച് ഭേദമാക്കി. ഇവിടുത്തെ അവസാനത്തെ രോഗിയെയും ഇന്ന് വിട്ടയച്ചു. 200 പേരടങ്ങിയ അവിടുത്തെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !