ന്യൂഡൽഹി|നിരവധി രാജ്യങ്ങളിൽ ഇന്ത്യയുടെ പാസ്‌പോർട്ട്, വിസ സേവന കേന്ദ്രങ്ങൾ നടത്തുന്ന ബി.എൽ.എസ്. ഇൻ്റർനാഷണലിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിലക്കേർപ്പെടുത്തി. കമ്പനിക്കെതിരെ നിലവിലുള്ള പരാതികളും കേസുകളും കണക്കിലെടുത്താണ് അടുത്ത രണ്ട് വർഷത്തേക്ക് മന്ത്രാലയത്തിൻ്റെ പദ്ധതികളിൽ ഭാഗമാകുന്നതിൽ നിന്ന് വിലക്കിയത്.
വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കകത്തും പുറത്തും നടത്തുന്ന പുതിയ കരാർ നടപടികളിൽ നിന്ന് ബി.എൽ.എസിനെ വിലക്കിയതായുള്ള ഉത്തരവ് ഈ മാസം 10-നാണ് പുറത്തിറങ്ങിയത്. നിലവിലെ കരാറുകളെ പുതിയ നിർദ്ദേശം ബാധിക്കില്ലെന്നാണ് വിവരം. ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളെല്ലാം തടസ്സമില്ലാതെ തുടരുമെന്ന് കമ്പനി ഉറപ്പ് നൽകിയിട്ടുണ്ട്.
വിലക്കേർപ്പെടുത്തിയുള്ള മന്ത്രാലയത്തിൻ്റെ ഉത്തരവ് പരിശോധിച്ചു വരികയാണെന്നും നിയമപ്രകാരം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.എൽ.എസ്. ഇൻ്റർനാഷണലാണ് യു.എ.ഇ. ഉൾപ്പെടെ 19 രാജ്യങ്ങളിൽ ഇന്ത്യൻ എംബസികൾക്ക് വേണ്ടി പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നത്. ആകെ 19 രാജ്യങ്ങളിലായി 58 ഓഫീസുകൾ ബി.എൽ.എസിൻ്റേതായി പ്രവർത്തിക്കുന്നുണ്ട്. യു.എ.ഇ.യിൽ മാത്രം 12 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. പ്രതിവർഷം 17 ലക്ഷം അപേക്ഷകളിലായി വിസ, പാസ്‌പോർട്ട്, കോൺസുലർ, അറ്റസ്റ്റേഷൻ, ഇ-ഗവേണൻസ്, ബയോമെട്രിക് സേവനങ്ങൾ സ്ഥാപനം നൽകിവരുന്നുണ്ട്.
ഈ വാർത്ത കേൾക്കാം
Content Summary: Ministry of External Affairs bans passport and visa service provider BLS International
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !