കാടാമ്പുഴ: മാറാക്കര പഞ്ചായത്ത് 11-ാംവാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം .എസ് . ഫ് . കെ.എം.സി.സി. സംയുക്ത ആഭിമുഖ്യത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ 'കാരുണ്യ ഹസ്തം' പദ്ധതിയുടെയും ,പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് 'കനിവ് ' പദ്ധതിയുടെയും ഭാഗമായുള്ള ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.
വാർഡിലെ ഇരുന്നൂറിലധികം വരുന്ന കുടുംബങ്ങൾക്കാണ് കിറ്റുകളെത്തിച്ചത്.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. സുബൈർ വാർഡ് പ്രസിഡന്റ് ടി.കെ. കുഞ്ഞുമുഹമ്മദ് ഹാജിക്ക് കിറ്റ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി റഫീഖ് കല്ലിങ്ങൽ,പരിപാടിയിൽ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജാഫറലി ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ചോഴിമഠത്തിൽ ഹംസ,വാർഡ് ഭാരവാഹികളായ ഷറഫു വലിയപീടിയേക്കൽ. പി.വി. സഫ്‌വാൻ,അൻസാർ മേലേതിൽ, മജീദ് എരണിയൻ, ഇബ്രാഹിം മേടമ്മൽ. സമീർ വി.പി,നൗഷാദ് തെക്കേപ്പാട്ട്. സൽമാൻ കൂട്ടാടമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !