പത്തനംതിട്ട: കുമ്ബഴ വലഞ്ചുഴിയില്‍ യൂട്യൂബ് നോക്കി ചാരായം വാറ്റിയ അമ്മയും മകനും അറസ്റ്റില്‍. കുമ്ബഴ വലഞ്ചുഴിയില്‍ ചാങ്ങപ്ലാക്കല്‍ വീട്ടില്‍ ജിജി തോമസ്, അമ്മ തങ്കമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് ഒന്നര ലിറ്റര്‍ ചാരായം പിടിച്ചെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് നര്‌ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലായത്. പോലീസിനെ കണ്ട് പ്രതികള്‍ 50 ലിറ്ററോളം വാഷ് ഒഴിച്ചുകളഞ്ഞു. യൂട്യൂബില്‍ നോക്കിയാണ് ഇവര്‍ ചാരായനിര്‍മാണം മനസ്സിലാക്കിയതെന്ന് പോലീസ് പറഞ്ഞു.
പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ന്യൂമാന്‍, എസ്.ഐ. ഹരി, സവിരാജ്, സുരേഷ് ബാബു, രാജിത്ത്, രഞ്ജിത്ത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !