ചാരിറ്റി പ്രവര്‍ത്തനം വീണ്ടും തുടങ്ങുന്നുവെന്ന് ഫിറോസ് കുന്നംപറമ്പിൽ

3

അപവാദപ്രചരണങ്ങളെത്തുടര്‍ന്ന് എല്ലാം അവസാനിപ്പിച്ച്‌ കുടുംബത്തോടൊപ്പം കൂടാനാഗ്രഹിച്ചിട്ടും തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം അവസാനിക്കുന്നില്ലെന്നും അതിനാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആംരഭിക്കുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഇടപെടലിലൂടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഫിറോസ് കുന്നംപറമ്പിനെതിരെ സാമ്പത്തിക തട്ടിപ്പടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ആരോപണങ്ങള്‍ ഉയര്‍ന്നതോടെ 2019 ഡിസംബറിലാണ് ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഫിറോസ് കുന്നംപമ്ബറമ്ബില്‍ ഫേസ് ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ താങ്ങാന്‍ കഴിയാത്ത തരത്തിലുള്ളതാണെന്നായിരുന്നു ഫിറോസ് പറഞ്ഞത്. സമൂഹത്തിന് നല്ലത് ചെയ്യാന്‍ വേണ്ടി മാത്രമാണ് ശ്രമിച്ചത്. എന്നാല്‍ നിരന്തരമായി ഒരു വിഭാഗം അപവാദ പ്രചാരണം നടത്തുകയാണ്. ഇനി ആരും സഹായം അഭ്യര്‍ഥിച്ച്‌ വരരുത് എന്നും മാപ്പ് ചോദിക്കുന്നു എന്നും ഫിറോസ് പറഞ്ഞിരുന്നു.

എന്നാല്‍ എല്ലാം അവസാനിപ്പിച്ചിട്ടും തനിക്കെതിരെയുള്ള സൈബര്‍ ആക്രമണം തുടരുകയാണ്. ഇത്തരക്കാര്‍ക്ക് മുന്നില്‍ ഇനി മാറിനില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. അവസാനിപ്പിടത്ത് നിന്നും തുടരുകയാണെന്ന് ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫിറോസ് വീണ്ടും ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി എത്തുകയാണെന്ന് വ്യക്തമാക്കിയത്.





find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

3Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

  1. താങ്കളുടെ മതവും രാഷ്ട്രീയവും ആണ് പ്രശ്നം.. താങ്കൾ ചെയ്യുന്നത് നന്മ ആണെന്നവർക്കു അറിയാം.. പക്ഷെ, അവരുടെ മതവും രാഷ്ട്രീയവും അല്ലാത്ത ഒരാൾ നന്മയുടെ മരമാകുന്നത് അവർക്കു സഹിക്കുന്നില്ല.. അതൊരു ബേദമാകാൻ പറ്റാത്ത മനോരോഗം ആണ്.. താങ്കൾ അതിലേക്കു നോക്കേണ്ടതില്ല.. എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ.. കൂടെയുണ്ടാകും...

    ReplyDelete
  2. മാഷാ അള്ളാഹ്, അൽഹംദുലില്ലാഹ്
    ഇൻഷാ അള്ളാഹ്, ധൈര്യമായി മുന്നോട്ടു പോവുക, ഞങ്ങൾ സുഹൃത്തുക്കൾ ഉണ്ട് കൂടെ..... നിങ്ങളുടെ വരവിനായി കാത്തിരിക്കുന്ന ഞങ്ങൾ ഉണ്ട്.... ഇക്കാ..... പ്രാർത്ഥന കളോടെ, സപ്പോർട്ടുമായി....
    കുരക്കുന്നവർ കുരക്കട്ടെ..... കുരു പൊട്ടുന്നവർ കുരു പൊട്ടി ചാകട്ടെ.... നിങ്ങൾ നിങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നേറുക.... അള്ളാഹു ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

    ReplyDelete
  3. തീർച്ചയായും പ്രോത്സാഹനം ഉണ്ടാകും പക്ഷെ ഫിറോസ് താങ്കൾ പലപ്പോഴും പലരുടെയും പ്രതികരണങ്ങൾക്ക് മറുപടി പറയുന്നു അത് വീണ്ടും കുഴപ്പത്തിലേക്കു പോകുന്നു അതുകൊണ്ടു എല്ലാവര്ക്കും മറുപടി പറയുന്ന പരിപാടി നിർത്തണം അതുപോലെ ചിലപ്പോഴങ്കിലും താങ്കളുടെ വാക്കുകളിൽ അഹങ്കാരത്തിന്റെ ചെറിയ ഒരു അംശം കടന്നുവരുന്നു അതും ശ്രദ്ധിച്ചാൽ നന്നായി മുന്പോ

    ReplyDelete

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !