വളാഞ്ചേരി: വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ പോലീസ് ആണെന്ന് പറഞ്ഞ് ബൈക്കിൽ പെട്രോളിംഗ് നടത്തി, കൂട്ടം കൂടി നിൽക്കുന്ന ആളുകളെ വിരട്ടിയോടിക്കുകയും ആളുകളിൽനിന്ന് പണപ്പിരിവ് നടത്തുകയും ചെയ്തതിന് ഉണ്ണി ശംഖു @ അലി അക്ബർ S/O ഉണ്ണികൃഷ്ണൻ ,33 വയസ്സ്, വല്ലത്ത്പ്പറമ്പിൽ വീട്, ബാവപ്പടി ,വളാഞ്ചേരി(2) രമേശ് S/O ചാത്തൻ കുട്ടി ,35 വയസ്സ്, കുന്നത്ത് മാരിൽ വീട്, കടുങ്ങാട്, വടക്കുംപുറം, വളാഞ്ചേരി.
എന്നിവരെ SI മുരളീകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു. ഒരാഴ്ചയായി വളാഞ്ചേരിയിലും പരിസരങ്ങളിലും ബൈക്കിൽ പട്രോളിങ് നടത്തി പോലീസ് എന്ന വ്യാജേന പണ പിരിവ് നടത്തുകയായിരുന്നു സംഘത്തിന്റെ രീതി. ഇരിബിളിയം അംബാളിലെ ഒരു വീട്ടി കയറി സംഘം പണ പിരിവ് നടത്തിയിരുന്നു. വീട്ടുകാരിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വോഷണത്തിലാണ് പ്രതികളെ പിടികൂടിയത്.ഉണ്ണി ശംഖു എന്ന അലി അക്ബർ തൃശൂർ അന്തിക്കാട് മണലൂർ പഞ്ചായത്ത് നിവാസിയാണ്. ഇയാളുടെ പേരിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളുള്ളതായും, പിടികിട്ടാപുള്ളിയായ ഇയാൾ വളാഞ്ചേരി ബാവപടിയിൽ താമസിച്ചു വരികയായിരുന്നുവെന്നും വളാഞ്ചേരി പോലീസ് മീഡിയ വിഷനോട് പറഞ്ഞു. ട്രാഫിക് ഗാർഡ് അസോസിയേഷനിൽ അംഗമാണന്ന വ്യാജേനയാണ് സംഘം തട്ടിപ്പ് നടത്തിവന്നിരുന്നത്. ഉണ്ണി ശംഖു എന്ന അലി അക്ബറിനെ അന്തിക്കാട് പോലീസിന് കൈമാറിയതായി വളാഞ്ചേരി പോലീസ് അറിയിച്ചു.SI മുരളി കൃഷ്ണനെ കൂടാതെ ASI ശിവകുമാർ ,CPO അനീഷ് കുമാർ എന്നിവരും അന്വോഷണസംഘത്തിലുണ്ടായിരുന്നു.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !