തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലും കണ്ണൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്.എട്ട് പേര്‍ രോഗമുക്തി നേടി.
സംസ്ഥാനത്ത് നിലവില്‍ 96 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 21,494 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 410 പേര്‍ ആശുപത്രിയിലാണ്.
80 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 23 കണ്ണൂരില്‍ ജില്ലയിലാണ്. കൂടുതല്‍ രോഗബാധിതരും കണ്ണൂരിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോക്ഡൗണ്‍ സംബന്ധിച്ച് കേന്ദ്രമാര്‍ഗനിര്‍ദേശമനുസരിച്ച് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപകടനില തരണം ചെയ്തിട്ടില്ല. സാമൂഹ്യവ്യാപന ഭീഷണിയും ഒഴിഞ്ഞിട്ടില്ല. സാധാരണ ജനജീവിതം എത്രത്തോളം അനുവദിക്കാന്‍ കഴിയുമെന്നത് പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനത്തിന് ഇടവരാത്ത തരത്തിലുള്ള നടപടിയാകും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !