![]() |
പ്രതീകാത്മക ചിത്രം |
കോഴിക്കോട്: പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ അഞ്ചു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. നവാസ്- സമീറ ദമ്പതികളുടെ മകൾ ആയിശ റെയ്ഹാനയാണ് മരിച്ചത്. സംഭവത്തിൽ അമ്മ സമീറയെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി നാട്ടുകാർ പറയുന്നു.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. വീട്ടിൽനിന്ന് ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ കഴുത്തിൽ ഷാൾ മുറുകിയതിന്റെ പാടുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തുടർന്ന് സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു.
ബേപ്പൂർ സ്വദേശികളായ കുടുംബം ചാമുണ്ഡിവളപ്പിൽ ഏതാനും മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. 12 വയസ്സുള്ള മറ്റൊരു കുട്ടിയും ഇവർക്കുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !