ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെയും സാമ്പത്തിക പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ മുഖംമിനുക്കി കേന്ദ്രമന്ത്രിസഭ. രാഷ്ട്രപതി ഭവനില്‍ ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞാ ചടങ്ങ് 7.30-ഓടെയാണ് അവസാനിച്ചത്. വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ പുനഃസംഘടന.
നിലവിലുള്ള മന്ത്രിസഭയില്‍നിന്ന് 12 പേരെ ഒഴിവാക്കിയാണ് പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ ഉടച്ചുവാര്‍ത്തത്. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, നിയമം-ഐ.ടി. വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവരടക്കമുള്ള പ്രമുഖരെ നീക്കിയാണ് പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. പുതിയ മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ ഇപ്പോഴുള്ളത്.
പുതിയ മന്ത്രിമാരില്‍ 15 പേര്‍ക്ക് കാബിനറ്റ് പദവിയുണ്ട്. 36 പേര്‍ പുതുമുഖങ്ങളാണ്. പുതിയതായി സ്ഥാനമേറ്റ മന്ത്രിമാരില്‍ 11 വനിതകളുമുണ്ട്. ഒബിസി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിമാരായി. 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനീയര്‍മാര്‍, ഏഴ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, നാല് മുന്‍മുഖ്യമന്ത്രിമാര്‍ എന്നിവരും പുതിയ മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു.
കേന്ദ്രമന്ത്രിമാരുടെ പട്ടിക ചുവടെ
1. നാരായൺ തട്ടു റാണെ2. സർബാനന്ദ സോനോവാൾ3. ഡോ. വീരേന്ദ്ര കുമാർ4. ജ്യോതിരാദിത്യ സിന്ധ്യ5. രാമചന്ദ്ര പ്രസാദ് സിങ്6. അശ്വിനി വൈഷ്ണോ7. പശുപതി കുമാർ പരസ്8. കിരൺ റിജിജു9. രാജ് കുമാർ സിങ്10. ഹർദീപ് സിങ് പുരി11. മൻസുക് മന്ദാവിയ12. ഭൂപേന്ദർ യാദവ്13. പർഷോത്തം റുപാല14. ജി കിഷൻ റെഡ്ഡി15. അനുരാഗ് സിങ് ഠാക്കൂർ16. പങ്കജ് ചൗധരി17. അനുപ്രിയ സിങ് പട്ടേൽ18. ഡോ. സത്യപാൽ സിങ് ബാഗേൽ19. രാജീവ് ചന്ദ്രശേഖർ20. ശോഭ കരന്ദലാജെ21. ഭാനു പ്രതാപ് സിങ് വർമ22. ദർശന വിക്രം ജർദോഷ്23. മീനാക്ഷി ലേഖി24. അന്നപൂർണ ദേവി25. എ. നാരായണ സ്വാമി26. കൗശൽ കിഷോർ27. അജയ് ഭട്ട്28. ബി.എൽ. വർമ29. അജയ് കുമാർ30. ചൗഹാൻ ദേവ്സിൻഹ്31. ഭഗ്‍വന്ദ് ഖുബ32. കപിൽ മൊറേശ്വർ പാട്ടീൽ33. പ്രതിമ ഭൗമിക്34.ഡോ. ശുഭാസ് സർക്കാർ35. ഡോ.ഭഗ്‍വദ് കിഷന്‍റാവു കരദ്36. ഡോ. രാജ്കുമാർ രഞ്ജൻ സിങ്37. ഡോ. ഭാരതി പ്രവീൺ പവാർ38. ബിശ്വേശ്വർ തുഡു39. ശന്തനു ഠാക്കൂർ40. ഡോ. മുഞ്ചപര മഹേന്ദ്രഭായ്41. ജോൺ ബർല42. ഡോ. എൽ. മുരുകൻ43. നിഷിധ് പ്രമാണിത്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !