കോവിൻ സൈറ്റിൽ വാക്സിൻ സ്ലോട്ട് ലഭിക്കാത്തവർക്ക് പുതിയ വഴി നിർദേശിച്ച് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. vaccinefind.in വെബ്സൈറ്റിലൂടെയാണ് വാക്‌സിൻ സ്ലോട്ട് കണ്ടെത്താൻ സാധിക്കുക.
ഒട്ടുമിക്ക വെബ്‌സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണിക്കുമ്പോൾ, ഈ വെബ്‌സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്സിൻ സ്ലോട്ടുകൾ കാണിക്കും. വാക്സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തിയിരിക്കും. അതുകൊണ്ട് തന്നെ വേഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും.
വാക്സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്സിൻ വരുന്നത് പെട്ടെന്ന് തന്നെ അറിയാൻ സാധിക്കും. സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്‌സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് വഴി അറിയിക്കുകയും ചെയ്യും.
ഒരു തവണ സംസ്ഥാനവും ജില്ലയും തെരഞ്ഞെടുത്താൽ, പിന്നീട് ബ്രൗസർ തുറക്കുമ്പോൾത്തന്നെ വാക്‌സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും. നമ്മൾ തെരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്സിൻ തെരയുന്ന പ്രക്രിയ വളരെ എളുപ്പമാകുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !