തിരുവനന്തപുരം: ജൂലായ് 24-ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശന പരീക്ഷ (കീം) മാറ്റിവെച്ചു. ജൂലായ് അവസാന വാരം മുതൽ ജെ.ഇ.ഇ. മെയിൻ പരീക്ഷ നടത്താൻ നിശ്ചയിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസരവും തൽക്കാലത്തേക്ക് നിർത്തിവെച്ചു. ഇതിനുള്ള സൗകര്യം പിന്നീട് ഒരുക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !