തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വന്‍ അഴിച്ചു പണി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ സ്ഥാനത്ത് നിന്നും മാറ്റി. സഞ്ജയ് കൗളിനാണ് പുതിയ ചുമതല. ഡോ. ആശാ തോമസ് പുതിയ ആരോഗ്യ സെക്രട്ടറിയാകും.
ആറ് ജില്ലകളിലെ കലക്ടര്‍മാക്കും മാറ്റം. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് മാറ്റം. രാജന്‍ കോബ്രഗഡേ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിയായി തുടരും. ടിക്കറാം മീണയ്ക്ക് പ്ലാനിങ്ങ് ആന്റ് എക്കണോമിക് അഫേഴ്‌സ് വകുപ്പില്‍ നിയമനം. ഡോ വേണു ഐ.എ.എസിന് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റം. ഡോ വേണുവിന് ടൂറിസം വകുപ്പിന്റെ അധിക ചുമതലയും ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !