കോവിഡ് കാലത്തെ നിസ്വാർത്ഥ സേവനം; അഷ്‌റഫ് താമരശ്ശേരിക്ക് ദുബായ് പോലീസിന്റെ ആദരം

0
കോവിഡ് കാലത്തെ നിസ്വാർത്ഥ സേവനം; അഷ്‌റഫ് താമരശ്ശേരിക്ക് ദുബായ് പോലീസിന്റെ ആദരം | Selfless service during the Kovid period; Dubai Police pays tribute to Ashraf Thamarassery

ദുബായ്
: കാരുണ്യ മേഖലയില്‍ തുല്യതകളില്ലാത്ത ജീവകാരുണ്യ, സാമൂഹിക "പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരത് അവാര്‍ഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങിയ മലയാളികളുടെ എക്കാലെത്തേയും അഭിമാനവുമായ അഷറഫ് താമരശ്ശേരിക്ക് ദുബായ് പോലീസിന്റെ ആദരം. കോവിഡ് കാലഘട്ടത്തിലെ നിസ്വാർത്ഥ സേവനത്തിന് ആണ് ആദരവ്. ഈ സന്തോഷ വാർത്ത അഷ്‌റഫ് താമരശ്ശേരി തന്നെ ആണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
 
ഫേസ്ബുക് കുറിപ്പ് ഇങ്ങിനെ:
എന്റെ ജീവിതത്തിലെ ഒരു അസുലഭ നിമിഷമായിരുന്നു ഇന്നലെ (6-7-2021) ഒരിക്കലും മാറ്റക്കാനാകാത്ത ദിവസം.
കോവിഡ് കാലഘട്ടത്തിലെ നിസ്വാർത്ഥ സേവനത്തിനു ദുബായ് പോലീസിന്റെ അംഗീകാരം ലഭിച്ചതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഒരു പ്രവാസി എന്ന നിലയിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ഈ അംഗീകാരം എന്നെ സ്നേഹിക്കുന്ന എനിക്ക് എല്ലാവിധ പിന്തുണയും തരുന്ന എന്റെ സഹോദരങ്ങൾക്കായി സമർപ്പിക്കുന്നു. ഇന്നലെ ദുബായ് പോലീസിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ വെച്ചു നടന്ന പ്രത്യേക ചടങ്ങിൽ Major Yusuf Ali, Lt. Conl. Khalid Al Souq എന്നിവരുടെ സാന്നിധ്യത്തിൽ Colonel/ Ahmad Mohammed Rashid Al Saadi യിൽ നിന്നും അംഗീകാരം സ്വീകരിച്ചു.
ഞാൻ ഒരിക്കലും പുരസ്‌കാരങ്ങൾക്ക് പുറകെ പോകാറില്ല പുരസ്‌കാരങ്ങൾ എന്നെ തേടി വരികയാണ് ചെയ്യുന്നത്. ഓരോ പുരസ്‌കാരങ്ങൾ ലഭിക്കുംതോറും എനിക്ക് സമൂഹത്തിനോടുള്ള ഉത്തരവാദിത്വവും കടപ്പാടും കൂടുകയാണ്.. എന്റെ കഴിവിന്റെ പരിമിധിക്കുള്ളിൽ നിന്നുകൊണ്ട് എന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനും കഴിയുന്നുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
Read Also:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !