മലപ്പുറം: പരീക്ഷ ഫലം വരുന്നതിന് തൊട്ടുമുന്നേ ഗ്രേസ് മാര്‍ക്ക് നിഷേധിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് എന്‍.എസ്.എസ്. വൊളന്റിയര്‍മാരായ വിദ്യാര്‍ഥികളുടെ പ്രതിഷേധം.
സന്നദ്ധ സേവനം പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും മറ്റുള്ളവര്‍ക്ക് ഭാഗികമായും ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്നും ഈ വിഷയത്തില്‍ അന്തിമ തീരുമാനം വരുന്നതിന് മുന്നേ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.
മലപ്പുറം കുന്നുമ്മലില്‍ നടന്ന പ്രതിഷേധം മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍സെകന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. ലീഡര്‍ അന്‍ഷാദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. ലീഡര്‍ എം.ടി. മുര്‍ഷിദ് ചോലക്കല്‍ അധ്യക്ഷത വഹിച്ചു.
വിവിധ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥി പ്രതിനിധികളായ നിഷ്മല്‍, അജിന്‍ ബെനഡിക്ട്, അഹ്ബാന്‍, റിബിന്‍ഷാ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !