സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യപോഷണം മെച്ചപ്പെടുത്തുന്നതിനും കോവിഡ് പശ്ചാത്തലത്തില്‍ ഗര്‍ഭിണികളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യത്തിനും പ്രതിരോധത്തിനും മുന്തിയ പരിഗണന നല്‍കുന്നതിനുമായുള്ള ന്യൂട്രീഫിറ്റ് മലപ്പുറം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കോട്ടക്കല്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചക്ക് രണ്ട് മണിക്ക് എം.എല്‍.എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ നിര്‍വ്വഹിക്കും. കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ഷബീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന മുഖ്യാതിഥിയാകും.
സുരക്ഷിത ഭക്ഷണം സമ്പൂര്‍ണ്ണ പോഷണം അങ്കണവാടികളിലൂടെ എന്ന ലക്ഷ്യത്തോട് കൂടി വനിതാ ശിശു വികസന വകുപ്പ് ജില്ലാതല ഐ സി ഡി എസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. ജില്ലയിലെ മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നീ ഗുണഭോക്താക്കളുടെ സൂക്ഷ്മ പോഷണക്കുറവ് പരിഹരിക്കുന്നതിന് ഫലപ്രദമായ ഇടപെടല്‍ സാധ്യമാക്കുക, ന്യൂനപോഷണം നടത്തുക, ഭക്ഷ്യവസ്തുക്കളുടെ ദുരുപയോഗം നിയന്ത്രിച്ച് ഗുണഭോക്താവ് തന്നെ അങ്കണവാടി സേവനം ഉപയുക്തമാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, ഗുണഭോക്താക്കളുടെ തൂക്കവും മുലപ്പാല്‍ ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ന്യൂട്രീഫിറ്റ് മലപ്പുറം പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !