ദുബായ്: രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ ഫേസ് മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള നിബന്ധനയില്‍ ഇളവുനല്‍കി യുഎഇ. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ അതോറിറ്റിയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇളവുകള്‍ പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുന്നതിനടക്കം ഇനി മാക്‌സ് ധരിക്കണമെന്നില്ല.
ഒരേ വീട്ടില്‍ നിന്നുളള വ്യക്തികള്‍ അവരവരുടെ സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുകയാണെങ്കിലും, ബീച്ചുകള്‍ നീന്തല്‍ കുളങ്ങള്‍ എന്നിവടങ്ങളിലും, സലൂണുകളും സൗന്ദര്യ കേന്ദ്രങ്ങളും മെഡിക്കല്‍ സെന്റുകളും ഉള്‍പ്പടെ അടച്ചിട്ട സ്ഥലങ്ങളില്‍ വ്യക്തികള്‍ തനിച്ചായിരിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമല്ല. അതേസമയം, സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.
മാസ്‌ക് ധരിക്കേണ്ട ഇടങ്ങളില്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സ്ഥാപനങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തിലും യുഎഇയിലെ 80 ശതമാനത്തിലധികം ജനങ്ങള്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതും കണക്കാക്കിയാണ് പുതിയ തീരുമാനം. ദുബായ് എക്സ്പോ അടുക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇളവുകള്‍.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !