വളാഞ്ചേരി: മലബാർ സമര രക്ത സാക്ഷികളെ പട്ടികയിൽ നിന്നും വെട്ടി മാറ്റിയാലും, രാജ്യസ്നേഹികളായ ജനങ്ങളുടെ മനസ്സിൽ നിന്നും നീക്കം ചെയ്യാൻ ഒരു ഭരണ കൂടത്തിനുമാവില്ലെന്നു മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ: ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ പറഞ്ഞു.
ജില്ലാ മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്ത സമരം വളാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാർ താല്പര്യമാണ് ചരിത്ര കൗൺസിൽ നടപ്പിലാക്കുന്നത്. ചരിത്രത്തെ കാവി വൽക്കരിക്കാനുള്ള ഏതൊരു ശ്രമത്തെയും ഈ നാട് ഒറ്റക്കെട്ടായി ചെറുക്കും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി അടരാടിയ ധീര രക്തസാക്ഷികളെ ഈ നാട് ഓർത്തു കൊണ്ടേയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് ടി കെ ആബിദലി അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കെ എം അബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി.
കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. മുജീബ് കുളക്കാട്, വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, മുസ്‌ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അഡ്വ. പി പി അബ്ദുൽ ഹമീദ്, സി അബ്ദുന്നാസർ, കെ മുസ്തഫ മാസ്റ്റർ, സി എം റിയാസ് എന്നിവർ പ്രസംഗിച്ചു.
മുസ്‌ലിം ലീഗ് മുനിസിപ്പൽ ഭാരവാഹികളായ മുഹമ്മദലി നീറ്റുകാട്ടിൽ, യു യൂസുഫ്, മൂർക്കത്ത് മുസ്തഫ, സി ദാവൂദ് മാസ്റ്റർ, പി പി ഷാഫി, ടി കെ സലീം, മുജീബ് വാലാസി നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !