കെട്ടിട നിർമ്മാണ പുരോഗതി വിലയിരുത്തി
ഇരിമ്പിളിയം: ഇരിമ്പിളിയം കുടുംബാരോഗ്യ കേന്ദ്രം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സന്ദർശിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന
കെട്ടിട വിപുലീകരണ പ്രവൃത്തികളുടെ പുരോഗതി എം.എൽ.എയുടെ നേതൃത്വത്തിൽ വിലയിരുത്തി.
എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നും അനുവദിച്ച 18 ലക്ഷം രൂപ ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട വിപുലീകരണം നടത്തുന്നത്. പദ്ധതി പ്രവർത്തനങ്ങൾ ഉടനെ പൂർത്തീകരിച്ച് തുറന്ന് നൽകാനാകുമെന്ന് എം.എൽ.എ പറഞ്ഞു.
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ മാസ്റ്റർ, വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മു കുൽസു, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഖദീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം അബ്ദുറഹിമാൻ, മെമ്പർമാരായ പി.ടി. ഷഹനാസ്, കെ.ഫസീല ടീച്ചർ, ജസീന കെ.പി , കെ.ടി.സൈഫുന്നിസ, ജെ.എച്ച്.ഐ രാജേഷ്, കെ.ടി മൊയ്തു മാസ്റ്റർ, പി. ഷമീം മാസ്റ്റർ,ടി.പി മാനുഹാജി ,കുഞ്ഞി മൊയ്തീൻ മാസ്റ്റർ, സൈനുദ്ധീൻചോലപ്ര, വിനു പുല്ലാനൂർ, ഷാഫി മാസ്റ്റർ, റഫീഖ്, യൂസഫലി, ബാബു ഏർക്കോട്ടിൽ,
മുബഷിർ കോട്ടപ്പുറം എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !