മികച്ച നടൻ ശിവജി ഗുരുവായൂരാണ്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കഥയറിയാതെ എന്ന പരമ്പരയിലെ അഭിനയത്തിനാണ് ശിവജിയെ തേടി പുരസ്‌കാരം എത്തിയത്. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴത്തിലെ അഭിനയത്തിന് റാഫി സ്വന്തമാക്കി.
കലാമൂല്യവും സാങ്കേതിക മികവും പ്രകടമാക്കുന്ന സൃഷ്ടികൾ ഒന്നുംതന്നെ കണ്ടെത്താൻ സാധിക്കാത്തതിനാൽ മികച്ച ടെലി സീരിയൽ വിഭാഗത്തിൽ അവാർഡ് നൽകേണ്ടതില്ലായെന്ന് ജൂറി തീരുമാനിച്ചു. മികച്ച സംവിധായകനെയും ഇത്തവണ തിരഞ്ഞെടുത്തില്ല. മികച്ച ടെലി ഫിലിം ആയി റജിൻ കെ സി സംവിധാനം ചെയ്ത 'കള്ളൻ മറുത' തിരഞ്ഞെടുത്തു.
- മികച്ച ഹാസ്യാഭിനേതാവ് സലിം ഹസ്സൻ (മറിമായം / മഴവിൽ മനോരമ )
- മികച്ച ബാലതാരം ഗൗരി മീനാക്ഷി (ഒരിതൾ/ ദൂരദർശൻ )
- മികച്ച ഛായാഗ്രാഹകൻ ശരൺ ശശിധരൻ (കള്ളൻ മറുത )
- മികച്ച ചിത്രസംയോജകൻ വിഷ്ണു വിശ്വനാഥൻ (ആന്റി ഹീറോ )
- മികച്ച സംഗീത സംവിധായകൻ വിനീഷ് മണി (അച്ഛൻ / കേരള വിഷൻ )
മികച്ച കലാസംവിധായകനും ഇത്തവണ അവാർഡ് ഇല്ല.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !