തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളിൽ ഇന്ന് തീരുമാനമുണ്ടായേക്കും. രാത്രി കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോയെന്ന് ഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ തീരുമാനമെടുക്കും.
നിയന്ത്രണങ്ങൾ ഒഴിവാക്കാമെന്ന് വിദഗ്ദ്ധർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ രോഗ വ്യാപനം കുറയാത്തതിനാൽ കഴിഞ്ഞ ശനിയാഴ്ച ചേർന്ന അവലോകന യോഗം ഞായറാഴ്ചത്തെ ലോക്ക്ഡൗണും രാത്രി കർഫ്യൂവും തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഇപ്പോൾ രോഗവ്യാപനം നേരിയ തോതിൽ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ഇന്നലെ 19,688 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71 ആണ്. ഇതെല്ലാം വിലയിരുത്തിയാവും നിയന്ത്രണങ്ങളിലെ ഇളവുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !