കോഴിക്കോട്| വിവാഹ ദിവസം രാവിലെ വധു ജീവനൊടുക്കി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘ(30)യാണ് ആത്മഹത്യ ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിയായിരുന്നു മേഘ. ഇതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു.
മേഘയുടെ വീട്ടിൽ വിവാഹ ചടങ്ങുകളെല്ലാം പുരോഗമിക്കുകയായിരുന്നു. മണ്ഡപത്തിൽ അലങ്കാരങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ബ്യൂട്ടീഷനോട് കുളിച്ചുവരാമെന്ന് പറഞ്ഞ് യുവതി കുളിമുറിയിൽ കയറി വാതിലടക്കുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും മേഘ കുളിമുറിയിൽ നിന്ന് പുറത്തിറങ്ങാതായതോടെ ബന്ധുക്കൾ വാതിൽ തട്ടി വിളിച്ചു. തുറക്കാതായതോടെ ജനൽ ചില്ല് തകർത്ത് നോക്കിയപ്പോഴാണ് കുളിമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !