കോട്ടയം| മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിടും.
ആരോഗ്യം പൂര്‍ണമായും വീണ്ടെടുത്തെന്ന് ഡോക്ടേഴ്സ് അറിയിച്ചു. ഓര്‍മ്മശക്തിയും സംസാര ശേഷിയും പൂര്‍ണമായും വീണ്ടെടുത്തു. ഏഴ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് വാവ സുരേഷ് ആശുപത്രി വിടുന്നത്.
ആശുപത്രി മുറിയില്‍ തനിയെ നടക്കാന്‍ തുടങ്ങുകയും ആഹാരം സ്വന്തമായി കഴിക്കുകയും ചെയ്യുന്നുണ്ട്. പഴയ കാര്യങ്ങളെല്ലാം ഓര്‍ത്ത് സാധാരണ പോലെ സംസാരിക്കുന്നു. നിലവില്‍ ജീവന്‍ രക്ഷാമരുന്നുകള്‍ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. പാമ്ബ് കടിയേറ്റിടത്തെ മുറിവ് ഉണങ്ങാനുള്ള ആന്റിബയോട്ടിക്കുള്‍ മാത്രമാണ് നിലവില്‍ നല്‍കുന്നത്.
മുറിവ് പതിയെ ഉണങ്ങുന്നുണ്ട്. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂര്‍ണ തോതില്‍ തിരിച്ച് കിട്ടി. ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് സുരേഷിന്റെ സാധാരണ നിലയിലേക്കുള്ള മടങ്ങിവരവ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !