ഏലൂര്‍: ആന്ധ്രാപ്രദേശിലെ ഏലൂരില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ആറുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം. നൈട്രിക് ആസിഡ് ചോര്‍ന്ന് അഗ്നിബാധ ഉണ്ടാവുകയായിരുന്നു.
ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലെ യൂണിറ്റ് നാലില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച ആറുപേരില്‍ നാലുപേര്‍ ബിഹാറില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളാണ്.
തീ നിയന്ത്രണ വിധേയമായതായി അധികകൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി 25 വക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായത്തിനായി അഞ്ചുലക്ഷം വീതം നല്‍കും.
Content Highlights: Fire at chemical factory in Andhra Pradesh; Six killed, 12 injured
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !