തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില വര്‍ധിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ. വരും ദിവസങ്ങളിൽ സ്വർണവില വീണ്ടും 40,000 കടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാർച്ച് മാസത്തിൽ സ്വര്‍ണവില പവന് 40,000 കടന്നിരുന്നു. മാർച്ച് 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക്.
ചൊവ്വാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചിരുന്നു. ശനിയാഴ്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കൂടിയത്. ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. വ്യാഴം, വെള്ളി ദിവസങ്ങളിലും സ്വർണവില വർധിച്ചിരുന്നു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് വ്യാഴാഴ്ച്ച സ്വർണവില വർധിച്ചത്. ഏപ്രിൽ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയും.
അതേസമയം, ദേശീയതലത്തിൽ സ്വർണവിലയിൽ ചെറിയ കുറവുണ്ടായി. മൾട്ടി കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 18 രൂപ കുറഞ്ഞ് 52,860 രൂപയായി. അതേസമയം വെള്ളിവിലയിൽ ഇന്ന് വർധനവുണ്ടായി. എംസിഎക്സിൽ വെള്ളിയുടെ വില 147 രൂപ കൂടി കിലോയ്ക്ക് 68,937 രൂപയായി.
Content Highlights: Gold prices rise again; Sovereign increased by Rs 280 today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !