തിരുവനന്തപുരം: ശമ്ബളം ലഭിച്ചില്ലെങ്കില്‍ സമരം പ്രഖ്യാപിച്ച കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാന്‍ ധനവകുപ്പ് അടിയന്തരമായി 30 കോടി രൂപ അനുവദിച്ചു.
വിഷുവും ഈസ്റ്ററും അടുത്തിട്ടും മാര്‍ച്ച് മാസത്തെ ശമ്ബളം ലഭിക്കാത്തതിനേ തുടര്‍ന്ന് തൊഴിലാളി യൂണിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. എന്നാല്‍, സമരം പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ തൊഴിലാളി യൂണിയനുകള്‍ വ്യക്തത വരുത്തിയിട്ടില്ല.
25,000ല്‍ അധികം വരുന്ന ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാനായി 97 കോടി രൂപയാണ് വേണ്ടത്. ഇതിലേക്കായി 75 കോടിയാണ് കെ.എസ്.ആര്‍.ടി.സി ധനവകുപ്പിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ 30 കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്.
പെന്‍ഷനുവേണ്ടി മാത്രം 142 കോടി രൂപയും കണ്‍സോഷ്യത്തില്‍ നിന്നുള്ള വായ്പ തിരിച്ചടവിന് 60 കോടി രൂപയും ഇപ്പോള്‍ ശമ്ബളത്തിനായി 30 കോടി രൂപയുമടക്കം ഒരു മാസത്തിനിടെ ഏതാണ്ട് 230 കോടി രൂപ അനുവദിച്ചെന്നും ഇതില്‍ക്കൂടുതല്‍ ഉടന്‍ അനുവദിക്കുക പ്രയാസകരമാണെന്നുമാണ് ധനവകുപ്പ് നല്‍കുന്ന സൂചന.
വിഷുവും ഈസ്റ്ററും അടുത്തിട്ടും ശമ്ബളം കിട്ടാത്തതാണ് ജീവനക്കാരെ പ്രതിഷേധത്തിലേക്ക് നയിച്ചത്. ഇടതു സംഘടനകളായ സി.ഐ.ടിയുവിനും എ.ഐ.ടി.യുസിക്കുമൊപ്പം ബി.എം.എസ്സും സമരം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് ഗതാഗത മന്ത്രിയും എംഡിയും ലംഘിച്ചതിനാല്‍ ഈ മാസം 28ന് സൂചനാ പണിമുടക്ക് നടത്താനാണ് സിഐടിയുവിന്റെ തീരുമാനം.
എന്നാല്‍ പ്രതിസന്ധി ജീവനക്കാര്‍ മനസിലാക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ജീവനക്കാരെ കുറ്റപ്പെടുത്തുന്നില്ല. ഒന്നാം തീയതി ശമ്ബളം ലഭിക്കാന്‍ അര്‍ഹതയുള്ളവരാണ്, പക്ഷേ പണത്തിന് പണംതന്നെ വേണ്ടേ. അപ്രതീക്ഷിതമായ അമിത ചെലവും കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ നയവും മൂലം ഉണ്ടായ പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !