മലപ്പുറം: സന്തോഷ് ട്രോഫിയില്‍ മുത്തമിടാന്‍ ഇനി കേരള ടീമിന് രണ്ട് മത്സരങ്ങളുടെ ദൂരം മാത്രം. ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ കേരളം കര്‍ണാടകയെ നേരിടും.
രാത്രി 8.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. നാളെ നടക്കുന്ന രണ്ടാമത്തെ സെമിയില്‍ മണിപ്പൂരിന്റെ എതിരാളികള്‍ ബംഗാളാണ്.
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ കേരളം ഇന്ന് കളത്തിലിറങ്ങുമ്ബോള്‍ അന്തിമ ഫലത്തില്‍ കപ്പില്‍ മുത്തമിടണമെന്ന് മാത്രമാണ് കേരള ടീമിന്റെ ലക്ഷ്യം. മധ്യനിരയുടെ കരുത്തിലാണ് കേരളം ഇന്ന് കളത്തിലിറങ്ങുക. ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെയും ജെസിന്റെയും വിഘ്‌നേഷിന്റെയുമെല്ലാം ബൂട്ടുകള്‍ എതിര്‍ ടീമിന്റെ ഗോള്‍ വല നിറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അതേസമയം ഫുട്‌ബോളില്‍ കേരളത്തിന് നഷ്ടപ്പെട്ട പ്രതാപം തിരികെകൊണ്ടുവരണം. ഇതിനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയെന്ന് കേരളത്തിന്റെ പരിശീലകന്‍ ബിനോ ജോര്‍ജ് പ്രതികരിച്ചു.
Content Highlights: Santosh Trophy; Kerala will face Karnataka today
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !