ഗുജറാത്ത് മോഡല്‍ ഭരണനിര്‍വ്വഹണം പഠിക്കാന്‍ പ്രതിനിധി സംഘത്തെ അയച്ച കേരള സര്‍ക്കാറിന്റെ നടപടി ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയ കാലം മുതല്‍ ഗുജറാത്ത് മോഡലിനെ ശക്തമായി എതിര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം. അവിടെ നടന്ന കലാപങ്ങളെയും ശക്തമായാണ് ഇടതുപക്ഷം എതിര്‍ത്തിരുന്നത്. മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തെ അഭിനന്ദിച്ച അന്നത്തെ എംപി കൂടി ആയിരുന്ന അബ്ദുള്ളക്കുട്ടിയുടെ നിലപാടിനെ പോലും തള്ളിപ്പറഞ്ഞ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാറാണിപ്പോള്‍ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലേക്ക് ചീഫ് സെക്രട്ടറി നേതൃത്വം നല്‍കുന്ന സംഘത്തെ അയക്കുന്നത്. ഇത് കേട്ട് ഞെട്ടിയിരിക്കുകയാണിപ്പോള്‍ ഇടതുപക്ഷ അണികള്‍.
കിട്ടിയ അവസരം ഉപയോഗപ്പെടുത്തി യു.ഡി.എഫ് നേതാക്കളും ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇതും ഇടതുപക്ഷത്തെ സംബന്ധിച്ച്, പ്രത്യേകിച്ച് സി.പി.എമ്മിനെ സംബന്ധിച്ച് വെട്ടിലാക്കുന്നതാണ്.'എല്ലാമേഖലയിലും നമ്ബര്‍ വണ്ണെന്ന് കോടികള്‍ ചെലവാക്കി പരസ്യം നല്‍കുന്ന മുഖ്യമന്ത്രിക്ക് ഗുജറാത്തില്‍ നിന്ന് ഇനിയെന്ത് പഠിക്കാനാണുള്ളതെന്നാണ് 'കെ.പി.സി.സി അദ്ധ്യക്ഷന്‍ സുധാകരന്‍ ചോദിച്ചിരിക്കുന്നത്.
തീവ്രഹിന്ദുത്വ നിലപാടുകളുടെ വിളനിലവും ന്യൂനപക്ഷങ്ങളുടെ രക്തം വീണ് കുതിര്‍ന്നതുമായ ഗുജറാത്ത് മാതൃക പകര്‍ത്തി കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണോ ഈ തീരുമാനമെന്നു വ്യക്തമാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
കോര്‍പ്പറേറ്റുകളുടെ സമ്ബത്തില്‍ വന്‍ വര്‍ധനവുണ്ടാവുകയും സാധാരണക്കാരുടെ ജീവിതനിലവാരം വളരെ താഴോട്ട് പോവുകയും ചെയ്യുന്നതാണ് 'ഗുജറാത്ത് മോഡല്‍ വികസനമെന്നും, വൃന്ദാകരാട്ട് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ ദേശീയ നേതൃത്വം തുടര്‍ച്ചയായി വിമര്‍ശിക്കുന്ന ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാനാണ് മുഖ്യമന്ത്രി തന്റെ ഉദ്യോഗസ്ഥരെ അയക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും തിരിച്ചറിയാതെ ഒരുവിഭാഗത്തിന്റെ മാത്രം താല്‍പ്പര്യം സംരക്ഷിച്ച് ഏകപക്ഷീയ തീരുമാനം അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ഗുജറാത്ത് സര്‍ക്കാരിന്റെത്. കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേരളസര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും ഇക്കാര്യത്തില്‍ സമാനതകള്‍ ഏറെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ റെയില്‍ വിഷയത്തില്‍ ബി.ജെ.പി സ്വീകരിച്ച നിലപാട് തട്ടിപ്പാണെന്നും, അതിന് കേന്ദ്രാനുമതി ഉറപ്പാണെന്നുമാണ് കോണ്‍ഗ്രസ്സ് നേതൃത്വം വിശ്വസിക്കുന്നത്. മോദി - പിണറായി രഹസ്യധാരണ ഉണ്ടെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രചരണം നടത്തുമെന്നും കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാപരമായി ഏറെ വെല്ലുവിളി നേരിടുന്ന യു.ഡി.എഫിനെ സംബന്ധിച്ച് വീണു കിട്ടിയ നല്ലൊരു 'ആയുധ'മാണ് കേരള സംഘത്തിന്റെ ഗുജറാത്ത് സന്ദര്‍ശനം.
ഇ ഗവേണന്‍സിനുള്ള ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട രണ്ടംഗ സംഘത്തെ മൂന്ന് ദിവസം ഗുജറാത്തിലേക്ക് അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 2019 ല്‍ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ തുടങ്ങിയ ഡാഷ് ബോര്‍ഡ് സംവിധാനമാണ് കേരളം പഠിക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പും വകുപ്പുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ വിരല്‍ത്തുമ്ബില്‍ തത്മസയം ഇതുവഴി വിലയിരുത്താം. ഡാറ്റാബേസ് ഉണ്ടാക്കിയുള്ള സിഎം ഡാഷ് ബോര്‍ഡ് വഴി ഓരോ ദിവസവും വകുപ്പുകളുടെ പ്രകടനം അവലോകനം ചെയ്യാം. ഓരോ വകുപ്പുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗും നല്‍കാം. ഇതു വഴി ആരോഗ്യകരമായ മത്സരം സിവില്‍ സര്‍വ്വീസ് രംഗത്തുകൊണ്ടുവരുകയാണ് ലക്ഷ്യം.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ അടുത്തിടെ നടത്തിയ കൂടിക്കാഴ്ച്ചയിലും ഗുജറാത്ത് മോഡല്‍ ചര്‍ച്ചയായിരുന്നു. കേരളത്തിലെത്തിയ മുഖ്യമന്ത്രി സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുടെ ഓഫീസിന്‍റെ ചുമതല വഹിക്കുന്ന സ്റ്റാഫ് ഓഫീസര്‍ ഉമേഷ് എന്‍ എസും ഗുജറാത്തിലേക്ക് പോകുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. ഉദ്യോഗസ്ഥര്‍ക്ക് മാര്‍ക്കിട്ട് പ്രവര്‍ത്തനം വിലയിരുത്താന്‍ ഒരുങ്ങുന്ന കേരളം ഇനി ഗുജറാത്ത് ഡാഷ് ബോര്‍ഡ് കൂടി മാതൃകയാക്കാനാണ് നീക്കം. ഇതാണിപ്പോള്‍ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. സി.പി.എം കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാടും ഏറെ നിര്‍ണ്ണായകമാണ്.
Content Highlights: Gujarat 'model' in Kerala? The position of cutting off the left
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !