തിരുവനന്തപുരം: കേരളത്തോടുള്ള റെയില്‍വേയുടെ അവഗണനയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആര്‍വിജി മേനോന്‍. സര്‍ക്കാര്‍ സംഘടിപ്പിച്ച സില്‍വര്‍ലൈന്‍ സംവാദത്തിലായിരുന്നു ആര്‍വിജി മേനോന്റെ പരാമര്‍ശം.
റെയില്‍ വികസനം നടക്കാത്തത് ഇച്ഛാശക്തി ഇല്ലാത്തതിനാലാണെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു.
ഇന്ത്യയിലെ ബ്രോഡ്‌ഗേജിലുള്ള വേഗത കൂടിയ ട്രെയിന്‍ എന്തുകൊണ്ട് പരിശോധിച്ചുകൂടയെന്ന് ആര്‍വിജി മേനോന്‍ ചോദിച്ചു. 'കേരളത്തില്‍ വരുന്ന സെമി ഹൈസ്പീഡ് ട്രെയിന്‍ ബ്രോഡ്‌ഗേജ് പോര സ്റ്റാന്‍ഡേര്‍ഡ് ഗേജ് മതിയെന്ന് ആരാണ്, എങ്ങനെയാണ് തീരുമാനിക്കുന്നത് ? കൊല്ലം സ്‌റ്റേഷനെന്ന് പറഞ്ഞാല്‍ മുഖത്തലയിലാണ്. മുഖത്തലയില്‍ വരുന്ന സ്റ്റേഷന്‍ വെള്ളക്കെട്ടിലാണ്. അവിടെ തോടൊഴുകുന്നുണ്ട്. തോട് മാറ്റി സ്ഥാപിക്കണമെന്നാണ് ഹ്രസ്വകാല പാരിസ്ഥിതികാഘാത പഠനത്തില്‍ എഴുതിയിരിക്കുന്നത്. കൊച്ചി വിമാനത്താവളം പണികഴിപ്പിക്കുമ്ബോഴും സമാന പ്രശ്‌നമുണ്ടായിരുന്നു. അവിടെയും ഒരു തോട് ഒഴുകുന്നുണ്ടായിരുന്നു. ആ തോടിനെ അവഗണിച്ചാണ് വിമാനത്താവളം പണിതത്. അതുകൊണ്ടാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിന് വിമാനത്താവളം വെള്ളത്തിനടിയിലായത്'- ആര്‍വിജി മേനോന്‍ പറയുന്നു.
നാട്ടുകാരെ കുറ്റപ്പെടുത്തി രാഷ്ട്രീയ നേതൃത്വം ഒഴിഞ്ഞുമാറുകയാണ്. സംസ്ഥാനത്തിന്റെ വികസനത്തെ വിപണിയുമായി കൂട്ടിക്കെട്ടരുതെന്നെന്നും ആര്‍വിജി മേനോന്‍ പറഞ്ഞു.
Content Highlights: RVG Menon said that the problems are due to the negligence of the railways towards Kerala
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !