മലപ്പുറം: 75-ാമത് സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പിന് മലപ്പുറത്ത് തുടക്കം. ആദ്യ മത്സരത്തില്‍ പഞ്ചാബിനെ ഏക പക്ഷീയമായ ഒരു ഗോളിന് പശ്ചിമ ബംഗാള്‍ പരാജയപ്പെടുത്തി.
അറുപത്തിയൊന്നാം മിനിട്ടില്‍ ശുഭം ഭൗമികാണ് ബംഗാളിനായി വിജയ ഗോള്‍ നേടിയത്. അതേസമയം ചാമ്ബ്യന്‍ഷിപ്പിലെ ആദ്യ അങ്കത്തിനായി കേരളം ഇന്നിറങ്ങും.
രാജസ്ഥാനാണ് കേരളത്തിന്റെ ആദ്യ എതിരാളികള്‍. രാത്രി 8 മണിക്ക് പയ്യനാട് സ്റ്റേഡിയത്തില്‍ ആണ് മത്സരം. നിറഞ്ഞ സ്റ്റേഡിയം ആണ് ഏവരും പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പിലെ ഏറ്റവും ചെറിയ ടീമാണെങ്കിലും യോഗ്യത റൗണ്ടില്‍ അത്ഭുതങ്ങള്‍ കാണിച്ച ടീമാണ് രാജസ്ഥാന്‍. അതുകൊണ്ട് തന്നെ അവരെ ചെറുതായി കാണാന്‍ ആകില്ല.
ബിനോ ജോര്‍ജ്ജ് പരിശീലിപ്പിക്കുന്ന കേരള ടീം ഏത് ലൈനപ്പുമായാകും ഇറങ്ങുക എന്നത് വ്യക്തമല്ല. യോഗ്യത റൗണ്ടില്‍ കളിച്ച കേരള ടീമില്‍ നിന്ന് ഒരുപാട് മാറ്റങ്ങള്‍ ഫൈനല്‍ റൗണ്ടിനായുള്ള ടീമില്‍ ഉണ്ട്. ടീമിലെ യുവതാരങ്ങളുടെ പ്രകടനം കാണാന്‍ ആകും ഏവരും ഉറ്റു നോക്കുന്നത്. കെപിഎല്ലില്‍ ഗോളടിച്ച് കൂട്ടിയ വിക്നേഷ് കേരളത്തിന്റെ അറ്റാക്കിലെ പ്രകടനവും ഏവരും ഉറ്റു നോക്കുന്നു.
Content Highlights: Santosh Trophy: West Bengal beat Punjab
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !