വളാഞ്ചേരി| സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി പോരാടാൻ മുന്നേറ്റനിരയിൽ വളാഞ്ചേരി എം ഇ എസ് കെവിഎം കോളേജിലെ ഫുട്ബോൾ താരം മുഹമ്മദ് സഫ്നാദ് ഉണ്ടാകും.
സന്തോഷ് ട്രോഫിയിലെ ആദ്യറൗണ്ടിൽ കേരളത്തിനുവേണ്ടി സഫനാദ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നും 2 ഗോളുകൾ ആണ് സഫ്നാദ് അന്ന് നേടിയത്. വളാഞ്ചേരി എംഇഎസ് കെവിഎം കോളേജിൽ ഒന്നാം വർഷ ബി എ ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ് വയനാട് സ്വദേശിയായ സഫനാദ്.
കായികരംഗത്ത് എന്നപോലെ പഠനരംഗത്തും സഫ്നാദ് മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. പ്ലസ് ടു തലത്തിൽ 87% മാർക്ക് കരസ്ഥമാക്കിയാണ് ഡിഗ്രി തലത്തിൽ വളാഞ്ചേരി എംഇഎസ് കെവിഎം കോളേജിൽ അഡ്മിഷൻ കരസ്ഥമാക്കിയത്. വയനാട്, മേപ്പാടി സ്വദേശി നജ്മുദ്ദീൻ ന്റെയും, ഖദീജയുടെയും മകനാണ് മുഹമ്മദ് സഫ്നാദ്.
Content Highlights: Valancherry MES KVM College is once again in the limelight in sports
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !