ആതവനാട് കൂടശ്ശേരിപ്പാറയിൽ വിഭിന്ന ശേഷിക്കാരുടെ നബിദിനാഘോഷം സംഘടിപ്പിച്ചു

0

ആതവനാട്:
മതമൈത്രിയുടെ നിറവിൽ 
കൂടശ്ശേരിപ്പാറ IUM മദ്രസ ഹാളിൽ വിഭിന്ന ശേഷിക്കാരുടെ നബിദിനം സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയായ ആതവനാട് പേഴ്സ് സ്പെഷ്യൽ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിലാണ് നബിദിനം ആഘോഷിച്ചത്. കുട്ടികളുടെ ഘോഷയാത്രയും വിവിധ കലാപരിപാടികളും നബിദിന സന്ദേശം പ്രഭാഷണങ്ങളും നടന്നു.

ആതവനാട് പഞ്ചായത്ത് പ്രസിഡണ്ട് ടി പി സിനോബിയ,മുൻ വൈസ് പ്രസിഡണ്ട് കെ പി ജാസർ,പതിനെട്ടാം വാർഡ് മെമ്പർ നാസർ പുളിക്കൽ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.

പേഴ്സ് കോഡിനേറ്റർ സക്കീന മഞ്ഞക്കൽ, ശിഹാബ്, സിറാജ് പൂളക്കോട്ട്, ഷംസു പതിയിൽ,സിദ്ദീഖ് പതിയിൽ, രാധ ചട്ടിക്കൽ, ഹാജറ മാറാക്കര, ഷംസു തുളുവാടത്ത് എന്നിവർ പങ്കെടുത്തു.

ആതവനാട്, മാറാക്കര, കൽപകഞ്ചേരി വളവന്നൂർ,വളാഞ്ചേരി എന്നീ പഞ്ചായത്തിലെ കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.
ദഫ് മുട്ട് ,ഫ്ലവർ ഷോ ഗാനങ്ങളും പ്രസംഗം മത്സരവും പരിപാടിക്ക് മാറ്റുകൂട്ടി.പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനവിതരണം നടത്തി. മധുരവും വിതരണം ചെയ്തു. ബഷീർ വട്ടോളി ശിഹാബ്,സിപി ബാപ്പു എന്നിവരുടെ സഹായത്തോടെയാണ് പരിപാടികൾ നടത്തിയത്. സക്കീന മുഞ്ഞക്കൽ നന്ദിയും പറഞ്ഞു.

Content Summary: Athavanad organized a Nabi Day celebration for differently abled people in Koodasseripara

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !