മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയും നഗരസഭയുടെ മറ്റ് പദ്ധതികളും ഉള്‍പ്പെടുത്തി 1.37 കോടി രൂപ ചെലവില്‍ നവീകരിച്ച കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് കെട്ടിടം ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. വൈകുന്നേരം 4.30ന് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
ടി.വി. ഇബ്രാഹിം എംഎല്‍എ അധ്യക്ഷനാവും. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, എംഎല്‍എമാരായ എ.പി. അനില്‍കുമാര്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി.കെ. ബഷീര്‍, പി. ഉബൈദുള്ള, ആര്യാടന്‍ ഷൗക്കത്ത്, നഗരസഭ ചെയര്‍പേഴ്‌സണ്‍ നിതാ ഷഹീര്‍, നഗരസഭാ സ്ഥിരം സമിതി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, കൊണ്ടോട്ടി ഡിവൈഎസ്പി പി.കെ. സന്തോഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കൊണ്ടോട്ടി പട്ടണത്തിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് ബസ് സ്റ്റാന്‍ഡ് കെട്ടിടം നവീകരിച്ചത്. വിശാലമായ ഇരിപ്പിടങ്ങള്‍,സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായ വിശ്രമ മുറിയും മുലയൂട്ടല്‍ കേന്ദ്രവും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ശൗചാലയങ്ങള്‍, കോഫി ഹൗസ്, പൊലീസ് ഹെഡ് പോസ്റ്റ്, നഗരസഭയുടെ ഫ്രണ്ട് ഓഫീസ് എന്നിവ ഉള്‍പ്പെടുത്തിയാണ് ബസ് സ്റ്റാന്‍ഡ് നവീകരിക്കുന്നത്. ഏറെ തിരക്കുള്ള ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ യാത്രക്കാര്‍ക്കും ബസുകള്‍ക്കും അസൗകര്യങ്ങളില്ലാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നത്.
ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന ബസ് സ്റ്റാന്റില്‍ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാവുന്നതോടെ യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും മികച്ച സൗകര്യങ്ങള്‍ ലഭ്യമാകും. രണ്ട് നിലകളിലായുള്ള ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ മുകളിലെ നിലയിലാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വിശ്രമമുറിയും കൈകുഞ്ഞുങ്ങളുമായെത്തുന്ന യാത്രക്കാര്‍ക്ക് മുലയൂട്ടലിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ശുചിമുറി സൗകര്യങ്ങളും ലഭ്യമാണ്.
Assembly Speaker A.N. Shamseer will dedicate the renovated Kondotty bus stand building to the nation on Tuesday, costing Rs. 1.37 crore.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !