ശാസ്ത്രീയ അറിവിലൂടെ മാത്രമേ രോഗ പ്രതിരോധം സാധ്യമാവൂ: മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖശാസ്ത്രീയ അറിവിലൂടെ മാത്രമേ രോഗ പ്രതിരോധം സാധ്യമാവൂ: മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ

0

മലപ്പുറം:
ശാസ്ത്രീയ അറിവിലൂടെ മാത്രമേ രോഗപ്രതിരോധം സാധ്യമാകൂവെന്നും, പേവിഷബാധക്കെതിരെയുള്ള ബോധവല്‍ക്കരണം ജനങ്ങളിലെത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. പേ വിഷബാധ ഒരു പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന  റാബിസ് (പേവിഷബാധ) സ്പെഷ്യല്‍ അസംബ്ലിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. 

പേ വിഷബാധ നാഡീവ്യൂഹത്തെയും, തലച്ചോറിനെയും ബാധിച്ച് കഴിഞ്ഞാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ രോഗാണു നാഡീവ്യൂഹത്തില്‍ എത്തുന്നതിന് മുമ്പ് വേണ്ട പ്രഥമശുശ്രൂഷ, വാക്സിനേഷന്‍ എന്നിവ യഥാസമയം സ്വീകരിക്കുന്നത് വളരെ പ്രധാനമാണ്.  ഇക്കാര്യം വിദ്യാര്‍ത്ഥികളിലൂടെ അയല്‍ വീടുകളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അദ്ധ്യക്ഷയായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.ഷിബുലാല്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പരി അബ്ദുല്‍ ഹമീദ്, നഗരസഭാഗം സുരേഷ് മാസ്റ്റര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.സി.ഷുബിന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ ഉപഡയറക്ടട്രേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എം.ആര്‍. ധന്യ, ചീഫ് വെറ്റിനറി ഓഫീസര്‍, ഡോ.കെ.ഷാജി, പ്രിന്‍സിപ്പാള്‍ വി.പി.ഷാജു, ഹെഡ്മിസ്ട്രസ് കെ.ടി. ജസീല, ജില്ലാ എജ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, ടെക്നിക്കല്‍  അസിസ്റ്റന്റ് എം.ഷാഹുല്‍ ഹമീദ്, പി.ടി.എ.വൈസ് പ്രസിഡന്റ് എം.ടി ഉമ്മര്‍, എസ്.എം.സി ചെയര്‍മാന്‍ യു.ജാഫര്‍, ജില്ലാ വെറ്റിനറി എപ്പിഡമോളജിസ്റ്റ് ഡോ.എ.ഷമിം, ഐ.ഇ.സി കണ്‍സള്‍ട്ടന്റ് ഇ.ആര്‍. ദിവ്യ എന്നിവര്‍ പങ്കെടുത്തു.

Disease prevention is possible only through scientific knowledge: Malappuram District Panchayat President M.K. Rafeekha

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !