മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
മലപ്പുറം: അഞ്ച് സെക്ഷൻ ഓഫീസർമാർ, ഒരു അസിസ്റ്റൻ്റ് രജിസ്ട്രാർ, ഒരു ഡെപ്യൂട്ടി രജിസ്ട്രാർ, രണ്ട് അസിസ്റ്റൻ്റുമാർ, ഒരു പ്രൊഫഷണൽ അസിസ്റ്റൻ്റ് തസ്തികകളാണ് സൃഷ്ടിച്ച് ഉത്തരവായിരിക്കുന്നത്. ഈ തസ്തികകളിലേക്ക് അന്തർസർവ്വകലാശാല മാറ്റം വഴിയോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ ജീവനക്കാരെ പുനർവിന്യസിക്കാനും അനുമതി നൽകിയിട്ടുണ്ടനും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
2012ൽ സ്ഥാപിതമായ സർവ്വകലാശാലയിൽ നിലവിൽ അനധ്യാപക വിഭാഗത്തിൽ ഒരു ജീവനക്കാരി മാത്രമാണുള്ളത്. ചട്ടപ്രകാരം കരാറടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാരെ ഉപയോഗിച്ചാണ് ഇപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾ. നാക് അക്രഡിറ്റേഷൻ നടപടികളിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് തസ്തികകൾ അനുവദിച്ചിരിക്കുന്നത് - മന്ത്രി ഡോ. ബിന്ദു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !