മലപ്പുറം എംപ്ലോയ്മെന്റ് എക്സേഞ്ചും എം.ഇ.എസ് കെ.വി.എം കോളേജ് പ്ലേസ്മെന്റ് സെല്ലും സംയുക്തമായി മെഗാ തൊഴില്‍ മേള സംഘടിപ്പിച്ചു. ശനിയാഴ്ച നടന്ന തൊഴില്‍മേളയില്‍ റിപ്പോര്‍ട്ട് ചെയ്ത 1500-ലധികം ഒഴിവുകളിലേക്കായി 700-ഓളം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ആനി ഐസക് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് വളാഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഷ്റഫ് അമ്പലത്തിങ്ങല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വളാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എന്‍.നൂര്‍ജഹാന്‍, എം.ഇ.എസ് കെ.വി.എം കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ഡോ.ടി. നിസാബ്, ഡോ.മുഹമ്മദ് അലി, ഡോ.കെ മുഹമ്മദ് റിയാസ്,എംപ്ലോയ്മെന്റ് ഓഫീസര്‍ ടി. ബിന്ദു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മെഗാഫെയറില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 70 പേര്‍ വിവിധ സ്ഥാപനങ്ങളിലേക്കായി നിയമനം നേടി. 363 പേരെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തു.
Mega job fair held in Valancherry
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !