വളാഞ്ചേരി: എടയൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് വായനശാലയിൽ താമസിക്കുന്ന വലിയവീട്ടിൽ വേലായുധൻ എന്ന കുഞ്ഞുട്ടൻ്റെ മകൾ സാന്ദ്ര (21 വയസ്സ്) കഴിഞ്ഞ ആറ് മാസക്കാലമായി തിരുവനന്തപുരം റീജിനൽ ക്യാൻസർ സെന്ററിൽ (RCC) രക്താർബുദ രോഗത്തിന് അവിടെ താമസിച്ച് ചികിത്സ നടത്തി വരികയാണ്. പ്രസ്‌തുത രോഗം പൂർണ്ണമായും മാറ്റുന്നതിന് അടിയന്തിരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടു ള്ളത്. ഇതിനും തുടർ ചികിത്സക്കുമായി ഏകദേശം 35 ലക്ഷത്തോളം രൂപ ആവശ്യമായി വരുമെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞത്.
നിർമ്മാണ തൊഴിലാളിയായ കുഞ്ഞുട്ടന് രണ്ട് പെൺകുട്ടികളാണ് ഉള്ളത്. രണ്ടാമത്തെ കുട്ടി +1 വിദ്യാർത്ഥി യാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന്റെ ഏകവരുമാനം അച്ഛൻ്റെതായിരുന്നു. എന്നാൽ ഒന്നരവർഷമായി കിഡ്‌നി സംബന്ധമായ അസു ഖം കാരണം ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാൽ സാന്ദ്രയുടെ ചികിത്സാ ചെലവ് വഹിക്കാൻ കഴിയാത്ത സാഹചര്യമാണ് കുടുംബത്തിന്റേത്. നാട്ടുകാരുടെ നേതൃത്വത്തിൽ എല്ലാവിഭാഗം ആളുകളെയും ഉൾപ്പെടുത്തി ചികിത്സാ സഹായ സമിതി ഇതിനകം രൂപീകരിച്ച് ഉദാരമതികളിൽ നിന്നും ഫണ്ട് സമാഹരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിനുവേണ്ടി കേരള ഗ്രാമീൺ ബാങ്ക് എടയൂർ ശാഖയിൽ 40647101131112 നമ്പർ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. IFSC Code: KLGB0040647, ഗൂഗിൾ പേ നമ്പർ 9605602603.
സാന്ദ്രയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുവാൻ എല്ലാവരും അകമഴിഞ്ഞ് സഹായിക്കണമെന്ന് സഹായ സമിതി ചെയർമാൻ പി.ഷെരീഫ്, കൺവീനർ പി.എം മോഹനൻ, എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം, സമിതി ഭാരവാഹികളായ കെ.ടി ഗഫൂർ, ജയപ്രകാശ് കമ്മങ്ങാട്ട് എന്നിവർ പറഞ്ഞു.
Content Summary: Bone marrow transplant: Generous people should help Sandra in Edayur.. Rs. 35 lakhs needed. .
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !