ചെറിയൊരു തർക്കത്തിൽ തുടങ്ങിയ വാക്കുതർക്കം പിന്നീട് ഇരുവരും പരസ്പരം പോരടിക്കുന്ന നിലയിലേക്ക് മാറുകയായിരുന്നു. സെക്കൻഡുകൾ നീണ്ട ഈ വീഡിയോയിൽ ഇരുവരും പരസ്പരം മർദിക്കാനും മുടിയിൽ പിടിച്ച് വലിക്കാനും ശ്രമിക്കുന്നത് കാണാം. ഇതിനിടെ സ്ത്രീകളിലൊരാൾ സീറ്റിലേക്ക് വീഴുകയും കയ്യേറ്റം പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
സംഘർഷം രൂക്ഷമായതോടെ സഹയാത്രികരിൽ ചിലർ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മെട്രോ ഒരു സ്റ്റേഷനിൽ നിർത്തിയപ്പോൾ ഒരാൾ അടി നിർത്തി ഇറങ്ങിപ്പോകുകയായിരുന്നു എന്നാണ് വീഡിയോക്ക് താഴെയുള്ള കമന്റുകളിൽ നിന്ന് ലഭിക്കുന്ന സൂചന.
സംഘർഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാൽ, ആളൊഴിഞ്ഞ കോച്ചായതുകൊണ്ട് സീറ്റിനു വേണ്ടിയുള്ള തർക്കമായിരിക്കില്ല ഇത് എന്നാണ് ചില കമന്റുകൾ പറയുന്നത്. സഹയാത്രികരിലാരോ പകർത്തിയ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഈ വാർത്ത കേൾക്കാം
Video Source:
Kalesh between two ladies inside kaleshi Delhi Metro over seat issues pic.twitter.com/tny8m7TSIx
— Ghar Ke Kalesh (@gharkekalesh) August 23, 2025
Content Summary: A group of women are seen in Delhi Metro; Video goes viral
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !