ചെന്നൈ: കരൂർ ദുരന്തത്തെത്തുടർന്ന് തമിഴക വെട്രി കഴകം (ടി.വി.കെ.) പാർട്ടിയുടെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപുറം ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. ഡി.എം.കെ. നേതാവും മന്ത്രിയുമായ സെന്തിൽ ബാലാജിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചുള്ള കുറിപ്പ് എഴുതിവെച്ച ശേഷമാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്.
വിജയ്‌യുടെ പരിപാടിക്ക് ആവശ്യമായ സുരക്ഷ ഒരുക്കാതിരുന്നത് സെന്തിൽ ബാലാജിയുടെ സമ്മർദ്ദം കാരണമാണെന്ന് അയ്യപ്പൻ ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. വിജയ് ഫാൻസ് അസോസിയേഷൻ അംഗമായിരുന്ന അയ്യപ്പൻ പിന്നീട് പാർട്ടി രൂപീകരിച്ചപ്പോൾ ഭാരവാഹിയാവുകയായിരുന്നു.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ടി.വി.കെ. കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ച് പ്രധാന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവിലായിരുന്ന ഇയാളെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു.
ദുരന്തവുമായി ബന്ധപ്പെട്ട് ടി.വി.കെ. ജനറൽ സെക്രട്ടറി ആനന്ദ് അടക്കമുള്ള കൂടുതൽ നേതാക്കളെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. ദുരന്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നടൻ വിജയ്‌ക്ക് ഒളിച്ചോടാൻ സാധിക്കില്ലെന്ന് ഡി.എം.കെ. വ്യക്തമാക്കി. ദുരന്തത്തിൽ 41 പേരാണ് മരിച്ചത്. നിരവധി പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
ഈ വാർത്ത കേൾക്കാം
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !