ശബരിമല സ്വർണക്കവർച്ച കേസ്: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

0

പത്തനംതിട്ട
|ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിൽ പുലർച്ചെ 2:30-നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശബരിമലയിലെ ശ്രീകോവിലിൻ്റെ കട്ടിളപ്പാളിയുടെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ ഈ നിർണായക നടപടി.

ഇന്നലെ രാവിലെ പുളിമാത്തെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പോറ്റിയെ എസ്.പി. പി. ബിജോയിയുടെ നേതൃത്വത്തിൽ 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന.

ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും. തുടർന്ന്, കോടതിയിൽ നിന്ന് അന്വേഷണ സംഘം ഇദ്ദേഹത്തെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും. നേരത്തെ ദേവസ്വം വിജിലൻസ് സംഘം ചോദ്യം ചെയ്തിരുന്നെങ്കിലും ഇദ്ദേഹം കാര്യമായ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.

ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് എം.ഡി.യുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ട് കേസുകളിലും ഒന്നാം പ്രതിയാക്കിയത്. ദ്വാരപാലകശില്പങ്ങളിലെ സ്വർണപ്പാളി കവർച്ചയും ശ്രീകോവിലിൻ്റെ കട്ടിളയിലെ സ്വർണക്കവർച്ചയും രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഈ വാർത്ത കേൾക്കാം

Content Summary: Sabarimala gold theft case: First accused Unnikrishnan Potty arrested

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !