ഇടുക്കി ചെറുതോണിയിൽ സ്കൂൾ പരിസരത്ത് വെച്ച് ബസ് ദേഹത്ത് കയറി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥി ഹെയ്സൽ ബെൻ (4) മരിച്ചു. ഇന്ന് രാവിലെ ഒൻപത് മണിയോടെ സ്‌കൂൾ മുറ്റത്തുവച്ചാണ് ദാരുണമായ അപകടം നടന്നത്.
രാവിലെ സ്കൂളിലേക്ക് എത്തിയ ഹെയ്സൽ ബെൻ ബസിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ അപകടത്തിൽപ്പെടുകയായിരുന്നു. പിന്നോട്ടെടുത്ത ബസ് കുട്ടിയുടെ ദേഹത്ത് കൂടി കയറിയിറങ്ങി. ഉടൻ തന്നെ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ മറ്റൊരു കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ഈ കുട്ടിയെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂൾ അധികൃതരുടെയും ഡ്രൈവറുടെയും ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും.
Content Summary: Four-year-old dies tragically after being hit by school bus
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !