🗳️ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ...

0

തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ കന്നി വോട്ടര്‍മാരും ജനാധിപത്യപ്രക്രിയയുടെ ഭാഗമാവുകയാണ്. വോട്ടെടുപ്പ് എങ്ങനെയെന്നും പോളിങ് സ്റ്റേഷനില്‍ എന്തൊക്കെ ഘട്ടങ്ങളുണ്ടെന്നും ഓരോ സമ്മതിദായകനും അറിഞ്ഞിരിക്കണം. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് ഓരോ വോട്ടറും ഒരു വോട്ട് വീതം രേഖപ്പെടുത്തണം, ആകെ മൂന്ന് വോട്ടുകളാണുള്ളത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് ബാലറ്റ് യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നത്. 

വോട്ടര്‍ താന്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെയുള്ള സ്ഥാനാര്‍ത്ഥി ബട്ടണ്‍ അമര്‍ത്തണം. ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍, ഒരു ചെറിയ ബീപ്പ് ശബ്ദം കേള്‍ക്കാം, ആ സ്ഥാനാര്‍ത്ഥി ബട്ടണിന് നേരെയുള്ള ഇന്‍ഡിക്കേറ്റര്‍ ലൈറ്റ് പ്രകാശിക്കുകയും വോട്ട് ആവശ്യമുള്ള സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. ഗ്രാമപഞ്ചായത്തിന് വെള്ള നിറവും ബ്ലോക്ക് പഞ്ചായത്തിന്റെ ബാലറ്റ് ലേബലുകള്‍ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിന്റെ ബാലറ്റ് ലേബലുകള്‍ ആകാശനീല നിറത്തിലുമായിരിക്കും. മൂന്ന് നിരകളിലേക്കും വോട്ടെടുപ്പ് ശരിയായ രീതിയില്‍ പൂര്‍ത്തിയാകുമ്പോള്‍, പ്രക്രിയ പൂര്‍ത്തിയായി എന്നറിയിച്ച് ഒരു നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കാം. 

വോട്ടര്‍ ഒന്നോ രണ്ടോ ലെവലുകളിലേക്ക് വോട്ട് ചെയ്യുന്നത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവസാനത്തെ ബാലറ്റ് യൂണിറ്റിലെ ചുവപ്പ് നിറത്തിലുള്ള എന്‍ഡ് ബട്ടണ്‍ അമര്‍ത്തി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കണം. എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, പ്രക്രിയ പൂര്‍ത്തിയായതിന്റെ നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കും.
ഒന്നോ, രണ്ടോ ലെവലുകള്‍ ഒഴിവാക്കിയാണ് വോട്ട് ചെയ്യുന്നതെങ്കില്‍ മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാവൂ. മൂന്ന് തലങ്ങളിലേക്കും വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ഇതിന്റെ ആവശ്യമില്ല. വോട്ടര്‍ ഒരിക്കല്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍, അയാള്‍ക്ക് പിന്നീട് ഒരു ലെവലിലേക്കും വോട്ട് ചെയ്യാന്‍ കഴിയില്ല. രണ്ട് ബട്ടണുകള്‍ ഒരേ സമയം അമര്‍ത്തിയാല്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തൂ. അതുപോലെ, ഒരു ബട്ടണ്‍ ഒന്നിലധികം തവണ അമര്‍ത്തിയാല്‍ പോലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തൂ.

വോട്ടെടുപ്പിന്റെ രഹസ്യം കാത്തുസൂക്ഷിക്കാന്‍ വോട്ടര്‍ ബാധ്യസ്ഥനാണ്. വോട്ടിങ് നടപടിക്രമത്തെക്കുറിച്ച് ഒരു വോട്ടര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയോ സംശയം തോന്നുകയോ ചെയ്താല്‍, വോട്ടറെ സഹായിക്കാന്‍ ബാധ്യസ്ഥരായ പോളിങ് ഉദ്യോഗസ്ഥരുമായി അക്കാര്യം പങ്കുവയ്ക്കണം. വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍ തന്നെ, അടുത്ത വോട്ടര്‍ക്ക് വോട്ട് ചെയ്യുന്നതിനായി കമ്പാര്‍ട്ടുമെന്റിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നതിനായി വോട്ടര്‍ കമ്പാര്‍ട്ടുമെന്റില്‍ നിന്ന് മാറി നില്‍ക്കണം.

വോട്ടറുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖകള്‍

1. ഇന്ത്യന്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡ്
2. പാസ്‌പോര്‍ട്ട്
3. ഡ്രൈവിംഗ് ലൈസന്‍സ്
4. പാന്‍ കാര്‍ഡ്
5. ആധാര്‍ കാര്‍ഡ്
6. ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി പുസ്തകം
7. തെരഞ്ഞെടുപ്പ് തീയതിക്ക് കുറഞ്ഞത് ആറു മാസം മുമ്പ് നല്‍കിയ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോ പതിച്ച പാസ്ബുക്ക്.
8. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന താത്ക്കാലിക ഐഡി കാര്‍ഡ്.

Content Summary: How to vote in local elections? Everything first-time voters need to know...

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !