മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണത്തിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വാർഡിലെ മുസ്‌ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന (52) ആണ് കുഴഞ്ഞുവീണ് മരിച്ചത്. രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വോട്ട് ചോദിക്കാനായി വീടുകളിലും കുടുംബയോഗങ്ങളിലും സ്ഥാനാർഥി സജീവമായി പങ്കെടുത്തിരുന്നു. രാത്രി 11.15 ഓടെയാണ് ഹസീന വീട്ടിൽ കുഴഞ്ഞുവീണത്. എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Content Summary: Moothedam Panchayat elections postponed
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !